KERALA
അഞ്ച് പാര്‍ട്ടികളില്‍ അലഞ്ഞു നടന്ന ഗവര്‍ണറുടെ ഉപദേശം കേള്‍ക്കാന്‍ തയ്യാറാകില്ലെന്ന് വി ഡി സതീശന്‍

എറണാകുളം: ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണറാകാന്‍ യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.സര്‍ക്കാരുമായി ഗവര്‍ണര്‍ വിലപേശുകയാണെും ചെയ്യുന്നത് ഭരണഘടനാ ലംഘനമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കണം എന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായി ആരുടെ ഉപദേശം കേട്ടാലും അഞ്ച് പാര്‍ട്ടികളില്‍ അലഞ്ഞു നടന്ന ഗവര്‍ണറുടെ ഉപദേശം കേള്‍ക്കാന്‍ തയ്യാറാകില്ലെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. രാഷ്ട്രീയ സ്ഥിരതയില്ലാത്ത അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേള്‍ക്കില്ലെന്നും സതീശന്‍ പറഞ്ഞു.കേരളത്തിലെ സിപിഎം നേതാക്കളും കേന്ദ്രത്തിലെ ബിജെപി നേതാക്കളും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.