Connect with us

KERALA

വ്യവസായികളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്ക് ശിഷ്ടകാലം ജയിലിൽ കിടക്കാമെന്ന മുന്നറിയിപ്പുമായ് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായികളോട് ശത്രുതാപരമായി പെരുമാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. വ്യവസായികളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്ക് ശിഷ്ടകാലം ജയിലിൽ കിടക്കേണ്ടി വരുമെന്നും പിണറായിപറഞ്ഞു.

നിക്ഷേപത്തിന് വലിയ തുക വരുമ്പോൾ അതിന്റെ ഒരു ഭാഗം തനിക്കുവേണം എന്ന് പറയാൻ മടികാണിക്കാത്ത ചിലർ കേരളത്തിലുണ്ടെന്നും അത്തരക്കാർക്ക് അധികകാലം വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ കഴിയില്ലെന്നും അതിനാണല്ലോ ജയിലെന്നും മുഖ്യന്ത്രി ഓർമിപ്പിച്ചു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഒരു പഞ്ചായത്തിലോ മുൻസിപ്പാലിറ്റിയിലോ വലിയ പദ്ധതി വരുമ്പോൾ ആകെ നിക്ഷേപത്തിന്റെ ഒരു ഭാഗം കണക്കാക്കി തങ്ങളുടെ കീശയിലാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

Continue Reading