Crime
യുക്രയിനെതിരെ റഷ്യൻ യുദ്ധം ആരംഭിച്ചു

മോസ്‌കോ: യുക്രയിനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രെയിനിലെ ഡോൺബാസിലേക്ക് കടക്കാൻ സൈന്യത്തിന് റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ നിർദേശം നൽകി. തടയാൻ ശ്രമിക്കുന്നവർക്ക് സൈന്യം മറുപടി നൽകുമെന്നും എന്തിനും തയ്യാറാണെന്നും പുടിൻ അറിയിച്ചു. ഇതിനിടെ യുദ്ധം ആരംഭിച്ചതിന്റെ സൂചനയും വന്നു. യുക്രൈൻ നഗരമായ ക്രമ റ്റോസിൽ ശക്തമായ ബോംബാക്രമണം നടക്കുകയാണ്.
ആയുധം താഴെ വച്ച് പിന്തിരിയണമെന്ന് യുക്രെയിൻ സൈന്യത്തോട് പുടിൻ ആവശ്യപ്പെട്ടു. നാറ്റോ വിപുലീകരണത്തിന് യുക്രെയിനെ ഭാഗമാക്കുന്നത് ആംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് റഷ്യ. സ്വയം പ്രതിരോധത്തിനും ഭീഷണികൾ നേരിടാനുമാണ് റഷ്യയുടെ നീക്കമെന്നും പുടിൻ വ്യക്തമാക്കി.റഷ്യൻ നീക്കത്തിനെതിരെ വിദേശ ശക്തികൾ ഇടപെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. യുക്രെയിൻ അതിർത്തിയിലെ വിമാനത്താവളങ്ങൾ അടച്ചു. യുക്രെയിൻ പ്രതിസന്ധിയിൽ യു എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം തുടരുകയാണ്. സൈനിക നീക്കം നിർത്തിവയ്ക്കണമെന്ന് പുടിനോട് യു എൻ സെക്രട്ടഫി ജനറൽ ആവശ്യപ്പെട്ടു.