Crime
യുക്രൈന്‍ കീഴടക്കാന്‍ റഷ്യ ഉദ്ദേശിക്കുന്നില്ലെന്ന് പുതിന്‍

മോസ്‌കോ: യുക്രൈന്‍ കീഴടക്കാന്‍ റഷ്യ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍. യുക്രൈനെ നിരായുധീകരിക്കുക എന്നതാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈനില്‍നിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തിലാണ് റഷ്യയുടെ നടപടി. യുക്രൈനെതിരെ പ്രത്യേക സൈനിക നടപടിക്കൊരുങ്ങുന്ന വിവരം ടെലിവിഷനിലൂടെയാണ് പുതിന്‍ പ്രഖ്യാപിച്ചത്. രക്തച്ചൊരിച്ചിലിന് ഉത്തരവാദി യുക്രൈന്‍ ഭരണകൂടമാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ-യുക്രൈന്‍ സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനാവാത്തതാണെന്ന് പറഞ്ഞ പുതിന്‍ ആയുധം താഴെവെച്ച് വീടുകളിലേക്ക് മടങ്ങിക്കോളാനാണ് സൈന്യത്തോട് പുതിന്റെ നിര്‍ദേശം