Crime
റഷ്യയുടെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു

വാഷിംങ്ടൺ:യുക്രൈനിൽ റഷ്യയുടെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കാർകീവിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇൻ്റർ കോണ്ടിനൻ്റൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിൻ്റെ വിവിധ 10 സ്ഥലങ്ങളിൽ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈൻ അറിയിച്ചു. തങ്ങളുടെ യുദ്ധവിമാനങ്ങളെയാണ് റഷ്യ ആക്രമിക്കുന്നതെന്നും യുക്രൈൻ പറഞ്ഞു.
റഷ്യ നടത്തുന്നത് ബഹുമുഖ അക്രമണമാണ്. പ്രതിരോധ മേഖലയെ ലക്ഷ്യമാക്കി മാണ് അക്രമം നടത്തുന്നത്. ഇതിനിടെ റഷ്യൻ വിമാനം വെടി വെച്ചിട്ടതായി യുക്രൈൻ അറിയിച്ചു . യുദ്ധത്തിനിടെ മലയാളികളുൾപ്പെടെ നിരവധി ഇന്ത്യക്കാർ യുക്രൈനിൽ കുടുങ്ങിക്കിടക്കുകയാണ്.
അതേസമയം, കഴിഞ്ഞ രണ്ട് വർഷമായി ബുദ്ധിമുട്ടുന്ന യുക്രൈൻ ജനതയെ സംരക്ഷിക്കാനാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിൽ യുക്രൈൻ അംബാസിഡർ അവകാശപ്പെട്ടു. യുക്രൈനിലെ കൂട്ടക്കുരുതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും റഷ്യൻ അംബാസിഡർ പറഞ്ഞു. ഇതിനു പിന്നാലെ യുഎനിൽ റഷ്യ-യുക്രൈൻ അംബാസിഡർമാർ തമ്മിൽ വാക്കേറ്റമുണ്ടായി. സെക്യൂരിറ്റി കൗൺസിലിൻ്റെ തലവനായ റഷ്യയോട് സ്ഥാനമൊഴിയാൻ യുക്രൈൻ അംബാസിഡർ ആവശ്യപ്പെട്ടു. യുദ്ധക്കുറ്റവാളികൾക്ക് പാപമോചനമില്ല എന്നും അദ്ദേഹം പറഞ്ഞു.