Connect with us

Education

സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 1 മുതല്‍ 9 വരെ

Published

on

തിരുവനന്തപുരം: സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 1 മുതല്‍ 9 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്രഖ്യാപിച്ചിരിക്കുന്ന ടൈംടേബിള്‍ പ്രകാരം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കും.

പരീക്ഷ നടത്തുന്നിനും വേണ്ടിയുള്ള പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോവുകയാണ്. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള കരിക്കുലം കമ്മിറ്റി രണ്ട് ദിവസത്തിനകം രൂപീകരിക്കും. കമ്മിറ്റി കൂടിയ ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി അറിയിച്ചു.

സംസ്ഥാനത്തെ 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍ 90 ശതമാനത്തോളം കുട്ടികളും വിദ്യാലയങ്ങളില്‍ എത്തിയിട്ടുണ്ട്. പരീക്ഷ കുട്ടികളെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയുള്ളതല്ലെന്നും, പഠനത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. പല സ്‌കൂളുകളിലും അദികം സമയ ക്ലാസുകള്‍ നടത്തുന്നുണ്ട്. റിവിഷന്‍ ക്ലാസുകളും പുരോഗമിക്കുകയാണ്.

Continue Reading