Crime
കീവ് പിടിച്ചടക്കാന്‍ ശക്തമായ ആക്രമം . സൈനിക കേന്ദ്രങ്ങള്‍ക്കും ജനവാസ മേഖലകളിലും മിസൈലാക്രമണം

കീവ്:യുക്രൈന്‍ തലസ്ഥാനമായ കീവ് പിടിച്ചടക്കാന്‍ ശക്തമായ ആക്രമണം തുടരുകയാണ് റഷ്യ. സൈനിക കേന്ദ്രങ്ങള്‍ക്കും ജനവാസ മേഖലകളിലും മിസൈലാക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതിരോധം തുടരുകയാണ് യുക്രൈന്‍. റഷ്യന്‍ വിമാനങ്ങള്‍ തകര്‍ത്തതായി യുക്രൈന്‍ അവകാശപ്പെട്ടു. കീവിലേതിന് സമാനമായ ഏറ്റുമുട്ടല്‍ ഖാര്‍കീവിലും നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കൂടുതല്‍ രാജ്യങ്ങള്‍ യുക്രൈന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. യുക്രൈന് ആയുധസഹായം നല്‍കുമെന്ന് ജര്‍മനി വാഗ്ദാനം ചെയ്തു. സൈനിക വാഹനങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങളായിരിക്കും ആദ്യ ഘട്ടത്തില്‍ നല്‍കുക. പ്രതിരോധ പോരാട്ടത്തില്‍ യുക്രൈനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് നാറ്റോയും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കീവില്‍ കനത്ത കര്‍ഫ്യു തുടരുകയാണ്. കര്‍ഫ്യൂ സമയം വൈകുന്നേരം അഞ്ച് മണി മുതല്‍ രാവിലെ എട്ട് വരെ തുടരുമെന്ന് കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചിരിക്കുന്നത്. കര്‍ഫ്യൂ സമയത്ത് തെരുവിലുള്ള എല്ലാ സിവിലിയന്മാരെയും ശത്രു രാജ്യത്തിന്റെ അട്ടിമറി, രഹസ്യാന്വേഷണ ഗ്രൂപ്പുകളിലെ അംഗങ്ങളായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.