Crime
കേരളത്തിൽ ജോലി ചെയ്ത ഒരു അൽ ക്വയ്ദ ഭീകരൻ കൂടി എൻ.ഐ.എ യുടെ പിടിയിലായി

മൂർഷിദാബാദ്: പശ്ചിമബംഗാളിൽ ഒരു അൽക്വയ്ദ ഭീകരനെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഷമിം അൻസാരി എന്നയാളെയാണ് മൂർഷിദാബാദ് ജില്ലയിൽനിന്ന് പിടികൂടിയത്. ഷമീം കേരളത്തിലും ജോലി ചെയ്തിരുന്നതായി എൻഐഎ അറിയിച്ചു.
ഒരാഴ്ച മുന്പ് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിൽ കൊച്ചിയിൽനിന്ന് മൂന്നും ബംഗാളിൽനിന്നും ആറും ഭീകരരെ പിടികൂടിയിരുന്നു. കേരളത്തിൽ പിടിയിലായ എല്ലാവരും ബംഗാൾ സ്വദേശികളായിരുന്നു.