KERALA
പ്രഭാത സവാരിക്കിറങ്ങിയ മൂന്നു പേര്‍ വാഹനമിടിച്ച് മരിച്ചു

ആലപ്പുഴ: നൂറനാട് പ്രഭാത സവാരിക്കിറങ്ങിയ മൂന്നു പേര്‍ വാഹനമിടിച്ച് മരിച്ചു. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു (66), നൂറനാട് സ്വദേശി വിക്രമന്‍ നായര്‍ (60) രാമചന്ദ്രൻ നായർ (63)എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു സംഭവം. പ്രഭാത സവാരിക്കിറങ്ങിയ നാല് പേരെയാണ് ലോറി ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയത്. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നിലയും ഗുരുതരമാണ്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടോറസ് ലോറിയാണ് പ്രഭാത സവാരിക്കിറങ്ങിയവരെ ഇടിച്ചത്. തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്.