Crime
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ സൈബർ വിദഗ്ദ്ധന്റെ വീട്ടിൽ പരിശോധന

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ സൈബർ വിദഗ്ദ്ധന്റെ വീട്ടിൽ പരിശോധന. സൈബർ വിദഗ്ദ്ധനായ സായി ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്.
ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ വിവരങ്ങൾ സായി ശങ്കറിന്റെ കൈവശമുണ്ടെന്നാണ് സൂചന. നടൻ പോലും അറിയാതെയാണ് വിവരങ്ങൾ ഇയാൾ കോപ്പി ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. റെയ്‌ഡിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്.നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ സായി ശങ്കറിന് നോട്ടീസ് നൽകി.