KERALA
സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. വേനല്‍ കടുത്തതോടെ വൈദ്യുതിയുടെ ഉപയോഗം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല. വേനലിനെ നേരിടാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട് .
ഡാമുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം അധികം വെള്ളം ഉണ്ട്. വേനല്‍ മഴ പെയ്യുന്നത് ആശ്വാസകരമാണ്. വരും ദിവസങ്ങളില്‍ മഴ ലഭിച്ചാല്‍ ഗുണകരമാകും. ആറ് മുതല്‍ പത്ത് വരെയുള്ള സമയത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.