Crime
തൊടുപുഴയിൽ മകനെയും ഭാര്യയെയും കൊച്ച് മക്കളെയും വൃദ്ധൻ തീയിട്ട് കൊലപ്പെടുത്തി

തൊടുപുഴ: തൊടുപുഴ ഉടുമ്പന്നൂർ ചീനിക്കുഴിയിൽ വീടിന് തീവെച്ച് ദമ്പതികളേയും രണ്ട് മക്കളേയും കൊലപ്പെടുത്തി. ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റു, അസ്ന എന്നിവരാണ് മരിച്ചത്. സ്വത്ത് തർക്കത്തെ തുടർന്ന് മരിച്ച ൈഫസലിന്റെ പിതാവ് തന്നെയാണ് കൊല നടത്തിയത്.
ഫൈസലിന്റെ പിതാവ് ഹമീദിനെ (79) പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് വീതം വെക്കുന്ന പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിന്റെ ജനലുകൾ അടച്ച് വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിച്ച് ആസൂത്രിതമായാണ് പ്രതി കുറ്റകൃത്യം നടത്തിയത്. അധർധരാത്രി വീടിന് പുറത്തിറങ്ങിയ ഹമീദ് രണ്ട് ലിറ്റർ പെട്രോൾ ജനലിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
തീപടർന്ന് ചൂട് അനുഭവപ്പെട്ടതിന് പിന്നാലെ ഫൈസലും കുടുംബവും ശുചിമുറിയിലേക്ക് ഓടി വെള്ളം ഒഴിച്ച് തീയണക്കാൻ ശ്രമം നടത്തി. എന്നാൽ വാട്ടർ കണക്ഷൻ ഓഫ് ചെയ്തതിനാൽ വെള്ളമുണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് സംഭവം