KERALA
ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ പോയ മലപ്പുറം സ്വദേശികളായ രണ്ട് പേർ കാസർക്കോട് ബൈക്ക് അപകടത്തിൽ മരിച്ചു

കാസര്‍കോട്: ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പോയ മലപ്പുറം സ്വദേശികളായ രണ്ട് പേർ കാസർക്കോട് ബൈക്ക് അപകടത്തിൽ മരിച്ചു.
ഉദുമയില്‍ ബൈക്കില്‍ ലോറി ഇടിച്ചാണ് രണ്ട് പേര്‍ മരിച്ചത്. ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരിച്ചത്.
ഉദുമക്കടുത്ത് പള്ളത്തുവെച്ച് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനി ലോറി ഇവര്‍ സഞ്ചരിച്ച് ബൈക്കില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഹൈദരാബാദ് എഫ്.സി താരം അബ്ദുള്‍ റബീഹിന്റെ ബന്ധുക്കളാണ് ഇവർ.