KERALA
വിലക്ക് ലംഘിച്ച് സിപിഎം സെമിനാറുകളിൽ ഏതെങ്കിലും കോൺഗ്രസ് നേതാവ് പങ്കെടുത്താൽ കർശന നടപടി

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചു നടക്കുന്ന സെമിനാറുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും കർശന നിർദേശം. കെപിസിസിയുടെ വിലക്ക് ലംഘിച്ച് സിപിഎമ്മിന്റെ സെമിനാറുകളിൽ ഏതെങ്കിലും കോൺഗ്രസ് നേതാവ് പങ്കെടുത്താൽ അവർ കർശന നടപടി നേരിടേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി.
സിൽവർലൈൻ വിഷയത്തിലടക്കം സിപിഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. കേരളത്തിലെ സ്ത്രീകളടക്കമുള്ള ജനസമൂഹം വലിയ ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിന് കെപിസിസി വിലക്കിയതെന്നും ജനങ്ങളുടെ വികാരത്തെ മാനിച്ചാണ് തിരുമാനമെന്നും കെ സുധാകരൻ വിശദീകരിച്ചു. പങ്കെടുക്കണമെന്ന് നിർബന്ധമുള്ളവർ സോണിയാ ഗാന്ധിയുടെ അനുമതിയുണ്ടെങ്കിൽ പോകട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിലേക്ക് കോൺഗ്രസിന്റെ നേതാക്കളായ ശശി തരൂരിനും കെ വി തോമസിനും ക്ഷണം ലഭിച്ചിരുന്നു.