Crime
അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം

കൊച്ചി :സിൽവർലൈൻ പദ്ധതിക്കായി അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം.. കല്ലുകള്‍ വ്യാപകമായി പിഴുതെറിഞ്ഞ ചോറ്റാനിക്കര പഞ്ചായത്തിൽ ഇന്ന് സർവേ പുനരാരംഭിക്കാനിരിക്കെ വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം അടിയാക്കൽ പാടത്ത് സ്ഥാപിച്ച പത്തു കല്ലുകൾ പിഴുത് മാറ്റിയിരുന്നു. സർവേയ്ക്കെതിരെ ഇന്നും കടുത്ത പ്രതിരോധം തീർക്കാനാണ് സമരസമിതിയുടെ തീരുമാനം. കോഴിക്കോട് കല്ലായിയിലും കല്ലിടലിനെതിരെ പ്രതിഷേധം .
അതേസമയം പ്രതിഷേധത്തെത്തുടര്‍ന്ന് മലപ്പുറം തിരുനാവായയിലെ സര്‍വേ മാറ്റിവച്ചു. കോട്ടയം പെരുമ്പായിക്കാട് നട്ടാശേരി വായനശാലയിൽ സിൽവർലൈൻ കല്ലിടാൻ ഉദ്യോഗസ്ഥര്‍ എത്തുമെന്ന വിവരത്തെ തുടര്‍ന്ന് പ്രതിഷേധവുമായി സ്ഥലത്ത് നാട്ടുകാർ സംഘടിച്ചിരിക്കുകയാണ്. അതേ സമയം സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങള്‍ക്കെതിരായ നടപടിയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.ജി.പി നിര്‍ദേശം നല്‍കി.
കോഴിക്കോട്ടും മലപ്പുറത്തും സർവ്വേ കല്ലുകൾ വ്യാപകമായി ഇന്ന് പിഴുതെറിയുകയാണ്. യു.ഡി.എഫും ബി.ജെ.പിയുമാണ് കല്ല് പിഴുതെറിയുന്ന ശക്തമായ പ്രക്ഷോഭത്തിന് നേതൃത്യം നൽകുന്നത്.