KERALA
മുഖ്യമന്ത്രി പിണറായി വിജയനും, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച നടത്തി. കെ റെയില്‍ പദ്ധതിക്ക് അംഗീകാരം തേടുന്നതിന്റെ ഭാഗമായുള്ള നിര്‍ണ്ണായക കൂടിക്കാഴ്ചയായിരുന്നു ഇന്ന് നടന്നത്.
റെയിൽവേയെ കാര്യങ്ങൾ ബോധിപ്പെടുത്താന്‍ നിർദേശിച്ച് പ്രധാനമന്ത്രി. പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഉറപ്പുകളൊന്നും നൽകിയില്ലെന്നാണ് സൂചന. കെ റെയില്‍ പദ്ധതിക്കതിരെ ഇന്ന് ഡൽഹിയിലും സംസ്ഥാനത്തും നടക്കുന്ന പ്രക്ഷോഭത്തെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.
അതേസമയം, ഇന്ന് വൈകീട്ട് 4 മണിക്ക് പ്രധാനമന്ത്രിയെ കണ്ടതിനു ശേഷമുളള വിശദവിവരങ്ങള്‍ മുഖ്യമന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തും.