Connect with us

Crime

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അതിരടിയാള കല്ലിട്ടു

Published

on

തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അതിരടിയാള കല്ലിട്ടു. അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന്റെ മതില്‍ ചാടി കടന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്റെ ഭാഗമായി കല്ലിട്ടത്. എന്നാല്‍ കല്ലിട്ട ശേഷമാണ് പോലീസ് ഇക്കാര്യം അറിഞ്ഞത് .

ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കെ -റെയിലിനായി തിരുവനന്തപുരത്ത്‌ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെടുത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ ചെന്ന് ഇടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബിജെപിപ്രതിഷേധം.ഇന്ന് ഉച്ചയക്ക് പന്ത്രണ്ടരയോടെയാണ് പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസിന്റെ മതില്‍ ചാടി കടന്ന് കല്ലുകള്‍ സ്ഥാപിച്ചത്.

Continue Reading