KERALA
പ്രതിഷേധത്തിന് മുന്നിൽ സർക്കാർ മുട്ട് മടക്കി. സംസ്ഥാനത്ത് കല്ലിടൽ നിർത്തി വച്ചു

കൊച്ചി: സിൽവർ ലൈൻ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാനത്ത് കല്ലിടൽ നിർത്തി വച്ചു. സർവെ ജീവനക്കാരെ പ്രതിഷേധക്കാർ വ്യാപകമായി കയ്യേറ്റം ചെയ്ത സാഹചര്യത്തിലാണ് നടപടി. നേരത്തെ എറണാകുളം ജില്ലയിലും പ്രതിഷേധത്തെ തുടർന്ന് സർവെ നടപടികൾ ഏജൻസി നിർത്തി വച്ചിരുന്നു . പൊലീസ് സുരക്ഷ ഉറപ്പാക്കിയാലേ സർവേ നടപടികളുമായി മുന്നോട്ട് പോകുകയുള്ളൂവെന്ന് കല്ലിടലിന് കരാർ നൽകിയ ഏജൻസി വ്യക്തമാക്കി.
വനിതാ ജീവനക്കാരെ അടക്കം മർദ്ദിക്കുന്നതായ വിവരങ്ങൾ ഏജൻസി പുറത്തു വിട്ടു . പ്രതിഷേധക്കാർ വാഹനങ്ങൾക്കും സർവെ ഉപകരണങ്ങൾക്കും കേടുപാട് വരുത്തുന്നതിനാൽ സർവെ നടപടികളുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഏജൻസി അറിയിച്ചു.