KERALA
പിണറായിക്ക് ഭീഷണി കായംകുളം സ്വദേശി കസ്റ്റഡിയിൽ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. ഫോണിലൂടെയാണ് മുഖ്യമന്ത്രിക്ക് സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ചതിന് പിന്നാലെ അധികൃതര്‍ ഫോണിന്റെ ഉടമയെ കണ്ടെത്തി. കായംകുളത്ത് നിന്നും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസമായിരുന്നു സംഭവം. മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന ഭീഷണി സന്ദേശമാണ് ലഭിച്ചത്. ഫോണ്‍ ഉടമയെ രാത്രിതന്നെ കസ്റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ താനല്ല മുഖ്യമന്ത്രിക്ക് ഫോണ്‍ സന്ദേശം അയച്ചതെന്ന് ഇയാള്‍ പറഞ്ഞു.
മൂന്ന് ദിവസം മുന്‍പ് ഫോണ്‍ നഷ്ടപ്പെട്ടിരുന്നുവെന്നാണ് കായംകുളം ചേരാവള്ളി സ്വദേശിയായ ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ് പരിസരത്തും ക്ലിഫ് ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്