Connect with us

Crime

പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത് കണ്ടെത്തി

Published

on

കൊച്ചി:പള്‍സര്‍ സുനി ദിലീപിനെഴുതിയ ഒറിജിനല്‍ കത്ത് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്‌നടിയെ ആക്രമിച്ചതിന്‍റെ ഗൂഢാലോചനയിലെ നിര്‍ണായക തെളിവായ പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്‍റെ ഒര്‍ജിനല്‍ ആണ് കണ്ടെത്തിയിരിക്കുന്നത്.ദിലീപും പള്‍സറും തമ്മിലുള ബന്ധം കത്തില്‍ വ്യക്തമാകുന്നതായാണ് സൂചന. പള്‍സര്‍ സുനിയുടെ കൈയക്ഷരത്തിന്‍റെ സാമ്പിള്‍ ശേഖരിച്ചു. കത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇത്. 

വ്യാഴാഴ്ച ജയിലില്‍ എത്തിയാണ് അന്വേഷണ സംഘം സാമ്പിള്‍ ശേഖരിച്ചത്. പള്‍സറിന്‍റെ സഹ തടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്‍റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്. 2018 മെയ് 7നാണ് ജയിലില്‍ നിന്ന് പള്‍സര്‍ സുനി കത്ത് എഴുതിയത്. ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നാണ് കത്തില്‍ സുനി പറഞ്ഞിരുന്നത്. അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവെക്കാന്‍ ആകില്ല എന്നും കത്തില്‍ എഴുതിയിട്ടുണ്ട്.
 

Continue Reading