KERALA
ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്യുന്നു കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്

കൊച്ചി: ലൈഫ് മിഷന്‍ ജില്ല കോ ഓര്‍ഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. ലൈഫ് മിഷന്‍ തൃശ്ശൂര്‍ ജില്ല കോ ഓര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡിനെയാണ് കൊച്ചി കടവന്ത്രയിലെ സി.ബി.ഐ. ഓഫീസില്‍ വെച്ച് ചോദ്യം ചെയ്യുന്നത.്‌ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയെക്കുറിച്ച് ലിന്‍സിനെ സി.ബി.ഐ. ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ലൈഫ് മിഷന്‍ കൂടാതെ റെഡ് ക്രസന്റുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിരിക്കുന്ന ധാരണ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലിന്‍സിനോട് ചോദിച്ചു മനസിലാക്കാനാണ് സി.ബി.ഐ തീരുമാനം.
തൃശ്ശൂര്‍ വടക്കഞ്ചേരിയിലെ ലൈഫ് മിഷന്റെ ഫ്‌ളാറ്റ് നിര്‍മാണ പദ്ധതി ആദ്യം ഏല്‍പിച്ചിരുന്നത് ഹാബിറ്റാറ്റ് ടെക്‌നോളജിയെ ആയിരുന്നു. ഇവരാണ് ഇതിന്റെ പ്ലാന്‍ അടക്കമുള്ള കാര്യങ്ങള്‍ തയ്യാറാക്കിയത്. ഇതിനു ശേഷമാണ് റെഡ് ക്രസന്റിന്റെ സഹായം വരുന്നതും അവര്‍ക്ക് പദ്ധതി കൈമാറ്റം ചെയ്യപ്പെടുന്നതും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുന്നതിനു വേണ്ടിയാണ് ലിന്‍സിനെ വിളിച്ചു വരുത്തിയത.് അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതും അതുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയുമാണ് സി.ബി.ഐ. ഈ കേസുമായി അന്വേഷിക്കുന്നത്. എന്നാല്‍ വടക്കഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളിലേക്കും സി.ബി.ഐ. അന്വേഷണം നീളുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
കഴിഞ്ഞ ദിവസം വടക്കാഞ്ചേരി നഗരസഭ ആസ്ഥാനത്ത് സി.ബി.ഐ. പരിശോധന നടത്തിയിരുന്നു. അവിടെനിന്നും ചില സുപ്രദാന രേഖകളും ശേഖരിച്ചിരുന്നു. വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ വരും ദിവസങ്ങളില്‍ സി.ബി.ഐ. ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത ്