Connect with us

KERALA

വീടെന്ന മോഹം പൊലിഞ്ഞ നീതു വന്നില്ല. അനില്‍ അക്കരെ കാത്തിരുന്നത് മണിക്കൂറുകള്‍

Published

on

തൃശ്ശൂര്‍: അനില്‍ അക്കരെ കാത്തിരുന്നെങ്കിലും നീതു വന്നില്ല. സമൂഹ മാധ്യമങ്ങളില്‍ വൈറലായ നീതു ജോണ്‍സണ്‍ മങ്കര എന്ന പെണ്‍കുട്ടിയെ കാത്തിരുന്ന് അനില്‍ അക്കര എം.എല്‍എ വേറിട്ട രാഷട്രീയ പോരിന് മൂര്‍ച്ഛ കൂട്ടി. സി.പി.എം സൈബര്‍ പോരാളികളുടെ വ്യാജ പ്രചാരണങ്ങളുടെ മുനയൊടിക്കുകയായിരുന്നു ഈ വേറിട്ട പോരിലൂടെ കഴിഞ്ഞതെന്ന് അനില്‍ അക്കര പറഞ്ഞു വിവാദമായ വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ആളാണ് താനെന്നും രാഷ്ട്രീയം കളിച്ച് നഗരസഭാ പുറമ്പോക്കില്‍ കഴിയുന്ന തങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ക്കരുതെന്നും വിവരിച്ച് അനില്‍ അക്കരയ്ക്ക് എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.സിപിഎം സൈബര്‍ പോരാളികളാണ് ഈ കത്ത് പ്രചരിപ്പിച്ചത്. ഇതിലെ പൊള്ളത്തരം തുറന്നുകാണിക്കുന്നതിന് വേണ്ടിയാണ് അനില്‍ അക്കര എംഎല്‍എ, കത്തില്‍ പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തെ കൗണ്‍സിലര്‍ സൈറാബാനു തുടങ്ങിയവര്‍ ഇന്ന് രാവിലെ ഒമ്പതു മണി മുതല്‍ 11 വരെ കാത്തിരുപ്പ് സമരം നടത്തിയത്. ‘നീതു മോളെ കാണാന്‍ ഈ ചേച്ചിയും’ എന്ന് പ്രഖ്യാപിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസും അനില്‍ അക്കരയ്ക്കും കൗണ്‍സിലര്‍ക്കും ഒപ്പം കാത്തിരിപ്പിനെത്തിയിരുന്നു. നീതുവിനും നീതുവിനെ അറിയുന്ന ആര്‍ക്കും ഈ വിഷയത്തില്‍ തന്നെ സമീപിക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.എന്നാല്‍ നീതുവോ മറ്റ് സി.പി.എം പ്രവര്‍ത്തകരോ ഇവിടെയെത്തിയില്ല.

നീതുവിനെ കാത്തിരിക്കുമെന്നറിയിച്ച വടക്കാഞ്ചേരി മങ്കരയിലെ റോഡരികില്‍ വെച്ച് ഇദ്ദേഹം ഫെയ്‌സബുക്ക് ലൈവിലെത്തി പെണ്‍കുട്ടി വരികയാണെങ്കില്‍ ഭാര്യയ്ക്ക് കുടുംബ വിഹിതമായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് വീട് നിര്‍മിച്ച് നല്‍കാന്‍ തയ്യാറാണെന്നും അനില്‍ അക്കരെ അറിയിച്ചിരുന്നു.അനില്‍ അക്കരയുടെ വ്യത്്യസ്ഥ കാത്തിരിപ്പ് വലിയ രാഷട്രീയ ചര്‍ച്ചക്ക് തന്നെ ഇടയാക്കിയിരിക്കുകയാണ്.

Continue Reading