Connect with us

KERALA

കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം

Published

on

കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം. ചൊവ്വാഴ്ച രാത്രി 11.41ഓടെ പത്തനാപുരം, നിലമേല്‍, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചമുതല്‍ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴയുണ്ടായിരുന്നു. രാത്രി മഴ തോര്‍ന്ന ശേഷം 11.37നും 11.41നും ഇടക്കായിരുന്നു ഭൂചലനം ഉണ്ടായത്. ഇതിന്റെ വ്യാപ്തി എത്രയുണ്ട് എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടുന്ന സാഹചര്യം ഉണ്ടായി.
വരും ദിവസങ്ങളില്‍ മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

Continue Reading