Connect with us

Crime

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴിയെടുത്തു

Published

on


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴിയെടുത്തു . തുടരന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടലിൽ വച്ചാണ്
ക്രൈംബ്രാഞ്ച് മഞ്ജുവിന്റെ മൊഴിയെടുത്തത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദം മഞ്ജു തിരിച്ചറിഞ്ഞു.
ദിലീപിന്റെ ഫോണുകൾ പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങളും നടിയോട് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.ശബ്ദരേഖകളി​ൽ ചിലത് തന്റേതാണെന്ന് നേരത്തെ ദിലീപ് സമ്മതി​ച്ചിരുന്നു. പക്ഷേ, സുപ്രധാനമായവ മിമിക്രിയാണെന്നായിരുന്നു വാദം. ടാബിൽ റെക്കാ‌ഡ് ചെയ്ത ശബ്ദം യഥാർത്ഥമാണെന്നും കൃത്രിമം കാട്ടിയിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനൊപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു നാളെ  കാവ്യ മാധവനെ ചോദ്യം ചെയ്യും.

Continue Reading