Connect with us

Crime

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകി ക്രൈംബ്രാഞ്ച്. തെളിവുകൾ നശിപ്പിക്കുകയും കേസിനെ സ്വാധീനിക്കുകയും ചെയ്തെന്നാണ് ആരോപണം
കേസിനെ ഒരു തരത്തിലും സ്വാധീനിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി 2017ൽ ദിലീപിന് ജാമ്യം അനുവദിച്ചത്. എന്നാൽ, വ്യവസ്ഥയിൽ ലംഘനം വരുത്തിയതുകൊണ്ടാണ് വിചാരണക്കോടതിയിൽ ജാമ്യം റദ്ദാക്കാനായി അന്വേഷണ ഉദ്യോഗസ്ഥൻ ഹർജി നൽകിയിരിക്കുന്നത്.അതേസമയം,​ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് കൊച്ചിയിലെ വിചാരണക്കോടതിയിൽ ഇന്ന് ഹാജരായി. കോടതി നടപടികളുടെ ചില രേഖകൾ മാദ്ധ്യമങ്ങൾക്ക് ചോർന്നതുമായി ബന്ധപ്പെട്ട് പ്രതിഭാഗം നൽകിയ ഹർജിയിൽ വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

Continue Reading