Connect with us

KERALA

നിരണത്ത് സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: തിരുവല്ലയിലെ നിരണത്ത് സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജീവിന്‍റെ ആത്മഹത്യ കൊലപാതകത്തിന് സമമാണ്. അതിന് ഉത്തരവാദി സര്‍ക്കാരാണെന്നും രാജീവിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം അദ്ദേഹം വ്യക്തമാക്കി.

വട്ടിപ്പലിശയ്ക്കും കടംമേടിച്ചുമൊക്കെയാണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. ഇതല്ലാതെ അവര്‍ക്ക് മറ്റു മാര്‍ഗങ്ങളൊന്നുമില്ല. നഷ്ടപരിഹാരം എപ്പോള്‍ കിട്ടുമെന്ന് പോലും അറിയാതെ പ്രതിസന്ധിയിലാണ് കര്‍ഷകര്‍. അതിനാല്‍ നശിച്ചുപോയ നെല്ല് മുഴുവന്‍ സംഭരിക്കുകയാണ് സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാജീവിന്‍റെ കടബാധ്യത മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. കുട്ടികളെ പഠിപ്പിക്കാനും ജോലി നല്‍കാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കണം. കര്‍ഷകരുടെ പ്രശ്നങ്ങളോട് മുഖം തിരിച്ചതിന്റെ ഫലമാണ് രാജീവിന്റെ ആത്മഹത്യ. ഇത് ഒരു കൊലപാതകത്തിന് തുല്യമാണ്.

Continue Reading