Connect with us

Crime

കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട . രണ്ട് യാത്രക്കാരില്‍ നിന്ന് ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

Published

on

കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട . രണ്ട് യാത്രക്കാരില്‍ നിന്ന് ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറൈനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.

ശരീരത്തില്‍ രഹസ്യഭാഗത്ത് സ്വര്‍ണം ഒളിപ്പിച്ചായിരുന്നു കടത്ത്. കസ്റ്റംസിന്റെ എല്ലാ പരിശോധനയും കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് പൊലീസാണ് ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടിയത്. ഇവരെ സ്വീകരിക്കാനെത്തിയ നാലുപേരും പൊലീസിന്റെ പിടിയിലായി. ഷബീന്‍, ഷബീല്‍, ലത്തീഫ്, സലീം എന്നിവരാണ് യാത്രക്കാരെ കൂടാതെ പിടിയിലായവര്‍. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading