Connect with us

Crime

കാവ്യാ മാധവനോട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ്

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത് . വീട്ടിൽ വച്ച് ചോദ്യം ചെയ്യാനാകില്ലെന്നും ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. വീടിന് പകരം സൗകര്യപ്രദമായ മറ്റൊരു സ്ഥലം പറയാനും കാവ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. താമസസ്ഥലമോ സൗകര്യപ്രദമായ മറ്റേതെങ്കിലും സ്ഥലത്തോ ചോദ്യം ചെയ്യാമെന്നാണ് ചട്ടം, സ്റ്റേഷനിൽ വിളിപ്പിക്കരുത് എന്ന് മാത്രമേയുള്ലു എന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. എന്നാൽ ഇതിനോട് കാവ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Continue Reading