KERALA
ലവ് ജിഹാദിൽ ജോർജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് താൻ പറഞ്ഞിരുന്നുവെന്ന് കെ സുരേന്ദ്രൻ

.
തിരുവനന്തപുരം .ലവ് ജിഹാദിൽ ജോർജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് താൻ പറഞ്ഞിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോടേഞ്ചരി വിവാദത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ ജോർജ് എം.തോമസ് പറഞ്ഞതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം.
ജോർജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. ഇന്നത് യാഥാർത്ഥ്യമായിരുക്കുന്നു. തീവ്രവർഗ്ഗീയ സംഘടനകളെ തള്ളിപ്പറയാൻ സിപിഎമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂ. കുരിശും കൊന്തയും നൽകി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം. തോമസ് മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സിപിഎമ്മിന് രണ്ടാംതരം പൗരന്മാർ തന്നെയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതൽ വിഷം ചീറ്റിയതും സിപിഎമ്മായിരുന്നു. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്ഥ്യമാണ്. ആര് വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല.
‘വിഡി സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്. പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്ക് അയക്കുന്നവർക്ക് എതിരെയുള്ള ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാൻ ഞങ്ങൾക്കേതായാലും മടിയില്ല’ സുരേന്ദ്രൻ പറഞ്ഞു. കോടഞ്ചേരി വിവാദത്തിൽ വിശദാകരണവുമായി ജോർജ് എം.തോമസ് രംഗത്ത് വന്നിരുന്നു. ലവ് ജിഹാദില്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണ് കണ്ടത്. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. പാർട്ടി സെക്രട്ടറിയെ അപ്പോൾത്തന്നെ അറിയിച്ചു. ഇ.എം.എസിനുപോലും നാക്കുപിഴ പറ്റിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ഇക്കാര്യം ചർച്ച ചെയ്യുമെന്നുമാ ജോർജ് എം.തോമസ് പറഞ്ഞിരുന്നു.