Connect with us

KERALA

ബസ് ചാർജ് വർധനവിന് മന്ത്രിസഭയുടെ അംഗീകാരം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധനവിന് മന്ത്രിസഭ അംഗീകാരം നൽകി. ഓട്ടോ ടാക്സി നിരക്കും വർധിപ്പിച്ചിട്ടുണ്ട്.ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാണ്. വിദ്യാര്‍ഥി കണ്‍സഷന്‍ തീരുമാനിക്കാന്‍ കമ്മീഷനെ ഏര്‍പ്പെടുത്തും. ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയാക്കി. ഒന്നര കിലോമീറ്ററിന് 25 രൂപയില്‍ നിന്ന് 30 രൂപയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. അധികം കിലോമീറ്ററിന് 12 ല്‍ നിന്ന് 15 രൂപ ആക്കിയിട്ടുണ്ട്. എല്‍ഡിഎഫ് ശുപാര്‍ശക്ക് ഇന്ന് ചേർന്ന മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു.

ടാക്സി 1500 സിസിക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് 200 രൂപയാക്കും. 1500 സിസിക്ക് മുകളില്‍ ടാക്സി ചാര്‍ജ് 225 രൂപയാക്കും. അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കും. വെയ്റ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ നിരക്ക് എന്നിവയില്‍ മാറ്റമില്ല.ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് പത്ത് രൂപയായി.
 

Continue Reading