Connect with us

KERALA

നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്ന് പി കെ കുഞ്ഞാലിക്കുട്ടി.

Published

on

തിരുവനന്തപുരം: മുസ്ലീം ലീഗ് നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി.ഇപ്പോള്‍ മുന്നണി മാറ്റം ലീഗിന്‍റെ അജണ്ടയിലോ ചര്‍ച്ചയിലോ ഇല്ല. ഇ പി ജയരാജന്‍റേത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തുന്നവര്‍ ലീഗിന്‍റെ ശത്രുക്കളാണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, എസ് ഡി പി ഐ ലീഗിന്‍റെ ആജന്മശത്രുക്കളാണെന്ന് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാല്‍ മുന്നണിയിലേക്ക് സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നു.
 

Continue Reading