Crime
നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ചർച്ചചെയ്യാൻ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തയ്യാറാണെന്ന് യെമൻ അധികൃതർ
സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് ആയ നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ചർച്ചചെയ്യാൻ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തയ്യാറാണെന്ന് യെമൻ അധികൃതർ അറിയിച്ചു
യെമൻ ഉദ്യോഗസ്ഥർ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. തലാലിന്റെ കുടുംബം ദയാധനമായി 50 ദശലക്ഷം യെമൻ റിയാൽ ആവശ്യപ്പെട്ടുവെന്നും റംസാൻ അവസാനിക്കും മുൻപ് തീരുമാനം അറിയിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പത്ത് ദശലക്ഷം യെമൻ റിയാൽ കോടതി ചെലവ് ഇനത്തിൽ പിഴയും നൽകണം.അതേസമയം,യെമനിലേക്ക് പോകാനുള്ള കേന്ദ്രസർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലും നിമിഷപ്രിയയുടെ കുടുംബവും. മരിച്ച തലാലിന്റെ കുടുംബത്തോടും അവിടത്തെ ജനങ്ങളോടും മാപ്പപേക്ഷിക്കുന്നതിനായി നിമിഷപ്രിയയുടെ മകളുമായി യെമനിലേക്ക് പോകുമെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞിരുന്നു. ഇവരെ കൂടാതെ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിലെ നാല് പേരും കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി അപേക്ഷ നൽകിയിരിക്കുകയാണ്.
