Connect with us

Crime

280 കോടി വിപണിവിലയുള്ള മയക്കുമരുന്നുമായി ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടിയിൽ

Published

on

ഗുജറാത്ത് :ഗുജറാത്ത് തീരത്തിന് സമീപം അറബിക്കടലിൽ പാക് ബോട്ട് പിടിയിൽ. 280 കോടി വിപണിവിലയുള്ള മയക്കുമരുന്നുമായി ‘അൽ ഹജ്’ എന്ന പാകിസ്താൻ ബോട്ട് കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. 9 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധ സംഘവും ചേർന്ന് തിരച്ചിൽ നടത്തിയത്.

ബോട്ടും ബോട്ടിലുണ്ടായിരുന്നവരേയും കൂടുതൽ അന്വേഷണങ്ങൾക്കായി ഗുജറാത്ത് കച്ചിലെ ജാക്കൗ തുറമുഖത്തെത്തിക്കുമെന്ന് കോസ്റ്റ് ഗാർഡ് പ്രസ്താവനയിൽ അറിയിച്ചു. ബോട്ട് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Continue Reading