Crime
എസ്.എന്‍.സി ലാവ്ലിന്‍ കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കാനായ് മാറ്റി അടിയന്തിരമായി കേസ് കേള്‍ക്കണമെന്ന് സി.ബി.ഐ

ന്യൂഡല്‍ഹി: വിവാദമായ എസ് എന്‍ സി ലാവ്ലിന്‍ കേസ് സുപ്രീം കോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് യു യു ലളിതിന്റെ അദ്ധ്യക്ഷതയിലാണ് കേസ് പരിഗണിച്ചത.് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സി ബി ഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത.്
കേസ് അടിയന്തിരമായി കേള്‍ക്കണമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. കേരളവുമായ് ബന്ധപ്പെട്ട കേസാണെന്നും ഉടന്‍ കേസ് കേള്‍ക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ പഴക്കമുള്ള കേസാണിതെന്നും ഇതുവരെ അന്തിമ വാദം കേട്ടില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കേസ് ഒക്ടോബര്‍ എട്ടിന് അടുത്ത വ്യാഴാഴ്ചത്തേക്ക് പരിഗണിക്കാനായ് മാറ്റിയത.്
കേസ് സുപ്രീം കോടതിക്ക് മുന്നിലെത്തിയിട്ട് മൂന്ന് വര്‍ഷമായിട്ടും അന്തിമ വാദം ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. 2017 ഒക്ടോബറിലാണ് ലാവ്ലിന്‍ അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനായിരുന്നു അവസാനമായി കേസ് പരിഗണനയ്ക്ക് എടുത്തത.് കേസിലെ ഏഴാം പ്രതിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ഒന്നാം പ്രതിയായിരുന്ന മുന്‍ ഊര്‍ജജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, എട്ടാം പ്രതി മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ വിചാരണക്കോടതി നടപടി 2017 ഓഗസ്റ്റ് 23ന് ഹൈക്കോടതി ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് സി.ബി.എയുടെ ഹര്‍ജി. കുറ്റപത്രം പൂര്‍ണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലവില്‍ പ്രതിപ്പട്ടികയിലുള്ളവര്‍ നല്‍കിയതാണ് മറ്റ് ഹര്‍ജികള്‍.