Connect with us

Crime

സ്വര്‍ണ്ണ കടത്ത് കേസില്‍ നിര്‍ണ്ണായക നീക്കവുമായ് എന്‍.ഐ.എ .സന്ദീപിനെ മാപ്പ് സാക്ഷിയാക്കുന്നു

Published

on


കൊച്ചി : വിവാദമായ സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണ്ണായക നീക്കവുമായ് എന്‍.ഐ.എ . കേസിലെ പ്രതിയായ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കാനുള്ള നടപടികളാണ് ആരംഭിച്ചത.് കോടതിയില്‍ കുറ്റസമ്മതം നടത്താമെന്ന് കേസിലെ മുഖ്യപ്രതി സന്ദീപ് നായര്‍ അറിയിച്ചു. രഹസ്യ മൊഴി രേഖപ്പെടുത്തണമെന്ന് സന്ദീപ് നായര്‍ കോടതി മുമ്പാകെ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദീപ് നായര്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കി കഴിഞ്ഞു.
കേസില്‍ നാലാം പ്രതിയാണ് സന്ദീപ്. വീഡിയോ കോണ്‍ഫറന്‍സ് വഴി സന്ദീപിന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. സന്ദീപ് നായരുടെ നടപടിയെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്തില്ല.
സി.ആര്‍.പി.സി 164 പ്രകാരം സന്ദീപിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഇത് പരിശോധിച്ച ശേഷമാണ് സന്ദീപിനെ മാപ്പ് സാക്ഷിയാക്കുന്ന കാര്യത്തില്‍ എന്‍.ഐ.എ തീരുമാനിക്കുക.

ദുബായില്‍ നിന്നെത്തിയ നയതന്ത്ര ബാഗേജു വഴി എത്തിയിരുന്ന സ്വര്‍ണം സന്ദീപ് നായരുടെ വീട്ടിലെത്തിയാണ് പൊട്ടിച്ചിരുന്നതും, കെ ടി റമീസിന് കൈമാറിയിരുന്നതെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കിയാല്‍ കേസിലെ ഉന്നതരുടെ പങ്ക് സന്ദീപ് പറയുമെന്നും ഇത് കേസിന്റെ വഴിത്തിരിവിന് കാരണമാകുമെന്നും എന്‍.ഐ.എ പ്രതീക്ഷിക്കുകയാണ്.
സ്വര്‍ണക്കടത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ട്, ഏതൊക്കെ ഉന്നതര്‍ സ്വര്‍ണക്കടത്തിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങള്‍ സന്ദീപ് നായര്‍ രഹസ്യമൊഴിയില്‍ വെളിപ്പെടുത്തുമെന്നാണ് എന്‍ഐഎ കരുതുന്നത്.

Continue Reading