Connect with us

Crime

സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തു

Published

on

കോഴിക്കോട്: സ്വർണക്കടത്ത് കേസുമായ് ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ കൗൺസിലറായ ഇടത് സ്വതന്ത്രനായ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ ഫൈസലിന്റെ വീട്ടിൽ കസ്റ്റസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.നയതന്ത്രബാഗിലൂടെ നടത്തിയ സ്വർണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.

ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടിലും ഇതിനോട് ചേർന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇവിടെനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് സംബന്ധിച്ച് കൂടുതൽ ചോദ്യംചെയ്യലിനായാണ് കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.

നേരത്തെ നടന്ന കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ ഫൈസലിനെ മുമ്പ് ഡിആർഐ പ്രതി ചേർത്തിരുന്നു. ഈ കേസുകളിലെ പ്രതികളുമായി കാരാട് ഫൈസലിന് ബന്ധമുണ്ടെന്ന് ഡിആർഐ കണ്ടെത്തിയിരുന്നു.

Continue Reading