Connect with us

HEALTH

സ്കൂളുകൾ തുറക്കില്ല. അഞ്ചു പേർ ഒന്നിച്ച് കൂടിയാൽ കേസെടുക്കും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി സർക്കാർ

Published

on


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ആള്‍ക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികള്‍ നിരോധിക്കും. പൊതുസ്ഥലങ്ങളില്‍ അഞ്ചുപേര്‍ ഒരുമിച്ചു കൂടുകയാണെങ്കില്‍ 144 പ്രകാരം കേസെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവു വരുത്തുന്നതിനിടെയാണ്, സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 7000 ന് മുകളിലാണ് കോവിഡ് സ്ഥിരീകരിക്കപ്പെടുന്നത്. ബുധനാഴ്ച ഇത് 8800 കടന്നു. ഈ സാഹചര്യത്തില്‍ ഇനി ഇളവുകള്‍ അനുവദിക്കേണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Continue Reading