KERALA
മെഡിക്കൽ സീറ്റ് തട്ടിപ്പ് ആര്യാടൻ ഷൗക്കത്തിന് പിന്നാലെ സി.പി.എം നേതാവിനും പിടിവീഴും

മലപ്പുറം:: മെഡിക്കൽ സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് സാമ്പത്തിക ഇടപാട് സംബന്ധിച്ച് കോൺ ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ ചോദ്യം ചെയ്തതിന് പിന്നാലെ സി പി എം നേതാവിനെയും ചോദ്യം ചെയ്യും. സി.പി.എം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷനെയാണ്എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുക.
മേരി മാതാ എഡ്യൂക്കേഷണൽ ട്രസ്റ്റിലെ മെഡിക്കൽ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് പത്മാക്ഷനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. കേസിൽ പ്രതിയായ ട്രസ്റ്റ് ചെയർമാൻ സിബി വയലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്മാക്ഷനെ ഇ.ഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
സി.പി.എം നേതാവിന് ട്രസ്റ്റുമായുള്ള ബന്ധമാണ് എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്. സിബിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു.
മെഡിക്കൽ എൻജിനീയറിങ് സീറ്റുകൾ വാഗ്ദാനംചെയ്ത് ഒടുവിൽ പണവും സീറ്റും നൽകാതിരുന്നതിനാൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലായിരുന്നു സിബി വയലിൽ. കഴിഞ്ഞദിവസമാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.