Crime
പൊതുനിരത്തില്‍ വനിതാ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച് ബിജെപി നേതാവ്

ബംഗളൂരു: പൊതുനിരത്തില്‍ ആളുകള്‍ നോക്കി നില്‍ക്കെ വനിതാ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച് ബിജെപി നേതാവ്. മഹഷേന്ത് എന്നയാളാണ് ബാഗല്‍കോട്ടിലെ അഭിഭാഷകയായ സംഗീതയെ റോഡിലിട്ട് മര്‍ദിച്ചത്.
ഭര്‍ത്താവിനൊപ്പം പോകുകയായിരുന്ന സംഗീതയെ തടഞ്ഞ് നിര്‍ത്തിയതിന് ശേഷമായിരുന്നു മര്‍ദനം. തലയില്‍ അടിക്കുകയും അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. തലയ്ക്ക് ഗുരുതര പരിക്കുണ്ട്.
എന്നാല്‍ ഈ സമയം നാട്ടുകാര്‍ ആരും വിഷയത്തില്‍ ഇടപെട്ടില്ല. ഭര്‍ത്താവ് സഹായം അഭ്യര്‍ഥിച്ചിട്ടുപോലും ആരും തിരിഞ്ഞ് നോക്കിയില്ല. വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്താനുള്ള തത്രപ്പാടിലായിരുന്നു നാട്ടുകാര്‍.