Connect with us

KERALA

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പിന്തുണ ആർക്കാണെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് ട്വന്റി ട്വന്റി

Published

on

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പിന്തുണ ആർക്കാണെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. കെ റെയിൽ, അക്രമ രാഷ്ട്രീയം തുടങ്ങിയവയാകും തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതും വലതും ട്വന്റി ട്വന്റിയെ തകർക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരു പാർട്ടിയോടും മാനസികമായി അടുപ്പമില്ല. ട്വന്റി ട്വന്റി- ആപ്പ് ജനക്ഷേമ സഖ്യം മറ്റ് മുന്നണികൾക്ക് ബദലാകുമെന്ന് സാബു ജേക്കബ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.ജനക്ഷേമ സഖ്യത്തിന് വ്യക്തമായ നയവും നിലപാടും ഉണ്ടാകുമെന്നും സാബു ജേക്കബ് വ്യക്തമാക്കി. അധികാരതര്‍ക്കമുണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം, ആര് വലുത്, ആര് ചെറുത് എന്ന് ജനക്ഷേമ സഖ്യത്തില്‍ മത്സരമില്ലെന്നും കൂട്ടിച്ചേർത്തു.

Continue Reading