Education
മദ്രസകൾക്കുള്ള ഗ്രാന്റ് പൂർണമായും നിർത്തലാക്കാൻ യോഗി സർക്കാർ തീരുമാനിച്ചു

ലക്നൗ : യു പിയിലെ പുതിയ മദ്രസകൾക്കുള്ള ഗ്രാന്റ് പൂർണമായും നിർത്തലാക്കാൻ യോഗി സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇതോടെ ഉത്തർപ്രദേശിലെ പുതിയ മദ്രസകൾക്ക് ഇനി ഗ്രാന്റ് നൽകില്ല. സംസ്ഥാനത്തെ പുതിയ മദ്രസകളെ ഗ്രാന്റ് പട്ടികയിൽ നിന്ന് ഒഴിവാക്കും. അഖിലേഷ് യാദവ് സർക്കാർ തുടങ്ങി വച്ച നയമാണ് ഇതിലൂടെ മാറ്റിയത്.
കഴിഞ്ഞ ബഡ്ജറ്റിൽ 479 കോടി രൂപയാണ് മദ്രസ നവീകരണ പദ്ധതിക്കായി യുപി സർക്കാർ വകയിരുത്തിയത്. പതിനാറായിരത്തോളം മദ്രസകളാണ് യു പിയിലുള്ളത്. മദ്രസകളിൽ എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാർ ഒരാഴ്ച മുൻപ് നിർദ്ദേശം നൽകിയിരുന്നു. യുപി ന്യൂനപക്ഷ മന്ത്രി ഡാനിഷ് ആസാദ് അൻസാരിയാണ് നിർദ്ദേശം നൽകിയത്.