KERALA
ശമ്പളം നൽകാൻ പണമില്ല. 700 സി.എന്‍.ജി. ബസുകള്‍ വാങ്ങുന്നതിന് കെഎസ്ആര്‍ടിസിക്ക് അനുമതി

തിരുവനന്തപുരം: കിഫ്ബിയില്‍ നിന്നും നാല് ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ വായ്പ ലഭ്യമാക്കിക്കൊണ്ട് പുതിയ 700 സി.എന്‍.ജി. ബസുകള്‍ വാങ്ങുന്നതിന് കെഎസ്ആര്‍ടിസിക്ക് അനുമതി നല്‍കി.
ശമ്പളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഭരണാനുകൂല സംഘടനകളടക്കം സമരത്തിനിറങ്ങുന്നതിനിടെയാണ് പുതിയ ബസ് വാങ്ങുന്നതിന് 455 കോടി അനുവദിച്ചത്.
ശമ്പള പ്രതിസന്ധി പരിഹരിക്കാനുള്ള നിർദേശങ്ങളൊന്നും ചർച്ചയിൽ വന്നിട്ടില്ലെന്നാണ് വിവരം. ആന്‍റണി രാജുവിന്‍റെ പരിഹാസം നിർത്തണമെന്ന് കെപി രാജേന്ദ്രൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.