KERALA
കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിന് 700 ബസുകള്‍ വാങ്ങാനുള്ള തീരുമാനത്തിനെതിരേ ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിന് 700 സി.എന്‍.ജി. ബസുകള്‍ വാങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരേ ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ രംഗത്ത്. കെ.എസ്.ആര്‍.ടി.സിയെ പതുക്കെ ഇല്ലാതാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണിതെന്നാണ് ബിഎംഎസിന്റേയും എഐടിയുസിയുടേയും ആരോപണം. സിഎന്‍ജി വില തുടര്‍ച്ചയായി വര്‍ധിക്കുന്നതിനാല്‍ ഇത്തരം ബസുകള്‍ ഭാവിയില്‍ ലാഭകരമാകില്ലെന്നും യൂണിയനുകള്‍ അഭിപ്രായപ്പെടുന്നു.
നിലവില്‍ കെ.എസ്.ആര്‍.ടി.സി നടത്തുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പകരമായാണ് 700 സ്വിഫ്റ്റ് ബസുകള്‍ വാങ്ങുന്നത്. ഈ ബസുകളില്‍ താത്കാലികാടിസ്ഥാനത്തിലാണ് ജീവനക്കാരുടെ നിയമനം. അതിനാല്‍ നിലവില്‍ സര്‍വീസ് നടത്തുന്ന കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും എന്തുചെയ്യുമെന്നാണ് യൂണിയനുകള്‍ ചോദിക്കുന്നത്. ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം 5.62-ല്‍ നിന്ന് വര്‍ധിക്കുന്നത് തൊഴില്‍ നഷ്ടത്തിന് കാരണമാകുമോ എന്നും യൂണിയനുകള്‍ക്ക് അശങ്കയുണ്ട്.കെ.എസ്.ആര്‍.ടി.സിയില്‍ 3500 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് എ.ഐ.ടി.യു.സി നേതാവ് എംജി രാഹുല്‍ പറഞ്ഞു. കെ-സിഫ്റ്റ് കെ.എസ്.ആര്‍.ടി.സിയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. കെ-സിഫ്റ്റിലേക്ക് ബസുകള്‍ കൂടുന്നത് സുപ്പര്‍ ക്ലാസില്‍ മാത്രമാണ്. കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസില്ലെന്നും ജീവനക്കാരില്ലെന്നും എംജി രാഹുല്‍ അദ്ദേഹം പറഞ്ഞു.