Crime
സുധാകരനെതിരായ കേസ് കോടതി വരാന്തയിൽ പോലും നിൽക്കില്ലെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിന്‍റെ പേരിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ കേസെടുത്ത നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സുധാകരനെതിരായ കേസ് കോടതി വരാന്തയിൽ പോലും നിൽക്കില്ലെന്ന് സതീശൻ പറഞ്ഞു. നികൃഷ്ടജീവി, പരനാറി, കുലംകുത്തി എന്നൊക്കെ വിളിച്ച പിണറായിക്കെതിരെ കേസില്ല.
കേരള രാഷ്ട്രീയത്തിൽ ഏറ്റവും മോശം പദപ്രയോഗങ്ങൾ നടത്തിയത് പിണറായി വിജയനാണ്. യുഡിഎഫ് നേതാക്കൾ ആരും ഇത്തരം പദപ്രയോഗങ്ങൾ നടത്താറില്ലെന്നു വി.ഡി.സതീശൻ പറഞ്ഞു. കൊച്ചി കോർപറേഷൻ ഭരണം നഷ്ടപ്പെടാതിരിക്കാൻ സിപിഎം ബിജെപിയെ സഹായിച്ചെന്നും വി.ഡി.സതീശൻ ആരോപിച്ചു.