Connect with us

Crime

പാലക്കാട് രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരുഹത അഴിയുന്നില്ല

Published

on

പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പന്നിയ്ക്ക് വച്ച കെണിയിൽപ്പെട്ടതാണോയെന്ന് സംശയം. ഹവിൽദാർമാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വയലിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞദിവസം രാത്രിമുതല്‍ കാണാനില്ലായിരുന്നു. ഇന്ന് രാവിലെയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷോക്കേറ്റ് മരണമെന്നാണ് പ്രാഥമിക നിഗമനം.
പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേൽക്കാനുള്ള സാദ്ധ്യത തീരെയില്ലെന്ന് പ്രദേശവാസികൾ ഉൾപ്പടെ പറയുന്നു. വയലിൽ രണ്ടു ഭാഗത്തായിട്ടായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. ഇവരെ വയലിൽ കൊണ്ടിട്ടതാണോയെന്നും അന്വേഷിക്കും.

Continue Reading