Crime
ദിലീപ് പ്രതിയായ വധഗൂഢാലോചന കേസിൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുത്തു

കോട്ടയം: ദിലീപ് പ്രതിയായ വധഗൂഢാലോചന കേസിൽ അന്വേഷണസംഘം നെയ്യാറ്റിൻകര ബിഷപ്പ് വിൻസന്റ് സാമുവലിന്റെ മൊഴിയെടുത്തു. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാൽ ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നുമാണ് ബിഷപ്പ് മൊഴി നൽകിയത്. കോട്ടയത്ത് അന്വേഷണ സംഘത്തിന് മുന്നിലാണ് ബിഷപ്പ് ഹാജരായത്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. തെളിവുകൾ നശിപ്പിക്കുന്നതിനായി ദിലീപിന്റെ അഭിഭാഷകൻ മുംബയിൽ പോയതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. മുംബൈ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റും ലഭിച്ചിട്ടുണ്ട്.