Connect with us

Crime

പി.സി.ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല.അറസ്റ്റിന് സാധ്യത

Published

on

കൊച്ചി:വിദ്വേഷ പ്രസംഗ കേസില്‍ പ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല. പാലാരിവട്ടം വെണ്ണലയില്‍ നടത്തിയമതവിദ്വേഷ പ്രസംഗത്തിലാണ് പി.സി.ജോര്‍ജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയത്. മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ പി.സി.ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്.

തിരുവനന്തപുരം ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് നിലനില്‍ക്കെയാണ് പി.സി.ജോര്‍ജിനെതിരെ പാലാരിവട്ടത്തും സമാനമായ കേസ് എടുത്തത്. തിരുവനന്തപുരത്തെ കേസില്‍ അറസ്റ്റ് ചെയ്‌തെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ അപ്പീല്‍ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

Continue Reading