KERALA
പരശുറാം നാളെ മുതല്‍ ഭാഗികമായി സര്‍വീസ് നടത്തും

പാലക്കാട്: പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ ഭാഗികമായി സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. ഷൊര്‍ണൂര്‍ മുതല്‍ മംഗലാപുരം വരെയാകും സര്‍വീസ്.
റെയില്‍വേ ചിങ്ങവനം-ഏറ്റുമാനൂര്‍ ഭാഗത്ത് പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പരശുറാം ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പരശുറാം മംഗലാപുരത്തിനും ഷൊര്‍ണൂരിനും ഇടയില്‍ സര്‍വീസ് നടത്താന്‍ റെയില്‍വേ തീരുമാനിച്ചത്.