KERALA
സംസ്ഥാനത്ത് ഇന്ധനവില ഇനി കുറയ്ക്കുന്നത് ആലോചനയിലില്ലെന്ന് ധനമന്ത്രി

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇനി കുറയ്ക്കുന്നത് ആലോചനയിലില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിൽ ഇന്ധന നികുതി സ്വാഭാവികമായി കുറഞ്ഞതല്ലെന്നും സംസ്ഥാനം കുറച്ചത് തന്നെയാണെന്നും മന്ത്രി പറഞ്ഞു.
‘കേന്ദ്രം കുറച്ചതിന് ആനുപാതികമായല്ല കേരളം കുറച്ചത്. സംസ്ഥാനത്ത് ഇന്ധന നികുതി എൽ ഡി എഫ് സർക്കാർ കൂട്ടിയിട്ടില്ല. ഉമ്മൻചാണ്ടി സർക്കാരാണ് കേരളത്തിൽ നികുതി വർദ്ധിപ്പിച്ചത്. 10- 18 തവണ കൂട്ടിയിട്ടാണ് മുന്നോ നാലോ തവണ ഉമ്മൻ ചാണ്ടി നികുതി കുറച്ചത്. ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിടാൻ തയ്യാറാണ്.മൂന്ന് രൂപയിൽ നിന്നാണ് കേന്ദ്രം മുപ്പത് രൂപയാക്കി ഉയർത്തിയത്. എന്നിട്ട് ഇതിൽ നിന്നും എട്ടുരൂപ കുറച്ചത് വലിയ ഇളവായി കാണരുത്. ഇടതുസർക്കാർ ഇന്ധന നികുതി കൂട്ടിയിട്ടില്ല. 2018ൽ കുറയ്ക്കുകയും ചെയ്തു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കേന്ദ്രസഹായം കൂടിയേ തീരൂ. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം മെനും ബാലഗോപാൽ പറഞ്ഞു.