Connect with us

Crime

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കൊലവിളി നടത്തിയ ബാലനെ തിരിച്ചറിഞ്ഞു

Published

on

എറണാകുളം:പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കൊലവിളി നടത്തിയ ബാലനെ തിരിച്ചറിഞ്ഞ് പോലീസ്. എറണാകുളം പള്ളുരുത്തി സ്വദേശിയാണ് ബാലന്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന്റെ പ്രാദേശിക നേതാവ് കൂടിയാണ്. രക്ഷകര്‍ത്താക്കളുടെ വിവരങ്ങളും പശ്ചാത്തലവും അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. ബാലനെ കൗണ്‍സിലിംഗിന് വിധേയനാക്കാനാണ് പോലീസ് നീക്കം. ഇതിനായി ബാലാവകാശ കമ്മീഷനെ സമീപിക്കും.

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് പ്രത്യേക പരിശീലനം നല്‍കിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടിക്ക് പരിശീലനം നല്‍കിയാണ് റാലിയില്‍ മുദ്രാവാക്യം വിളിപ്പിച്ചത്. കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാനായിരുന്നു ശ്രമമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കിയതിലും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കും.

കേസില്‍ നിലവില്‍ മൂന്ന് പ്രതികളാണ് ഉള്ളത്. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ് രണ്ടാം പ്രതി ആണ്. പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ടു വന്നവര്‍ക്കും സംഘാടകര്‍ക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ അന്‍സാറാണ് കുട്ടിയെ തോളിലേറ്റി നടന്നത്. എന്നാല്‍ അന്‍സാറിനും കുട്ടിയെ അറിയില്ലെന്ന് ആണ് മൊഴി. പ്രകടനത്തിനിടെ കൗതുകം തോന്നിയത് കൊണ്ടാണ് താന്‍ കുട്ടിയെ തോളിലേറ്റിയതെന്നാണ് ഈരാറ്റുപേട്ട സ്വദേശിയായ അന്‍സാര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെ അറസ്റ്റ് ചെയ്തത്.

Continue Reading